നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന്
1375159
Saturday, December 2, 2023 1:48 AM IST
പെരിന്തല്‍മണ്ണ: താലൂക്ക് കോഓപ്പറേറ്റീവ് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30 ന് സഹകാരിയും എംഎല്‍എയുമായ പി. അബ്ദുള്‍ ഹമീദ് നിര്‍വഹിക്കും.
സംഘം പ്രസിഡന്റ് നാസര്‍ കാരാടന്‍ അധ്യക്ഷനായിരിക്കും. പെരിന്തല്‍മണ്ണ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ഷംസുദീന്‍ മുഖ്യാതിഥിയായിരിക്കും. താലൂക്കിലെ സഹകാരികള്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി സി.ടി. നിസാര്‍ അറിയിച്ചു.