ഒറവിങ്ങല്‍ സദ്ഗ്രാമത്തില്‍ വികസന പ്രവൃത്തികള്‍ക്ക് തുടക്കമായി
1375152
Saturday, December 2, 2023 1:38 AM IST
പെരിന്തല്‍മണ്ണ: നജീബ് കാന്തപുരം എംഎല്‍എ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഒറവിങ്ങല്‍ എസ്സി കോളനി(സദ് ഗ്രാമം)യില്‍ അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വികസന പദ്ധതികള്‍ ആരംഭിച്ചു.
വീടുകളുടെ നവീകരണം, പൊതുകിണര്‍ നവീകരണം, സ്വകാര്യ കിണര്‍ നവീകരണം, റോഡ് നിര്‍മാണം, പാത്ത് വേ നിര്‍മാണം, സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കുക. പ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എം ഉബൈദുള്ള, ഉസ്മാന്, പി.കെ അബ്ദുള്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു. നിര്‍മിതി കേന്ദ്ര അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനീയര്‍ സുബ്രഹ്മണ്യന് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെംബര്‍ അനില്‍കുമാര്‍ സ്വാഗതവും എസ്സിഡിഒ കെ. ഗിരിജ നന്ദിയും പറഞ്ഞു.