എയ്ഡ്സ് ദിനാചരണം നടത്തി
1375147
Saturday, December 2, 2023 1:38 AM IST
പെരിന്തല്‍മണ്ണ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ ജീവനക്കാര്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംസ് അല്‍ശിഫ ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരാണ് അവരുടെ രക്തം കൈമാറിയത്.
അല്‍ശിഫ ബ്ലഡ് ബാങ്കില്‍ നടന്ന പരിപാടിയില്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എച്ച്. ഷാഹിന എയ്ഡ്സ് ദിനാചരണ ബോധവത്കരണം നടത്തി. സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആര്. പ്രദീപ് കുമാര്‍, ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍ വിന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പിന് നിഷ സന്തോഷ്, ഒ.പി. ഫവാസ്,കെ.ടി. ഷാഫി, പി. മുഹമ്മദ് ആസിഫ് എന്നിവര്‍ നേതൃത്വം നല്കി. ബ്ലഡ് സെന്റര്‍ സേവനങ്ങള്‍ക്ക് 8547326851, 04933 299 160 നമ്പറുകളില്‍ ബന്ധപ്പെടണം.
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയും ഇഎംഎസ് നഴ്സിംഗ് കോളജും സംയുക്തമായി എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങ് ആശുപത്രി ആര്‍എംഒ ഡോ. അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിഭാഗം ഡോ. ഹബീബ് അധ്യക്ഷത വഹിച്ചു. ഐസിടിസി കൗണ്‍സിലര്‍ മുഹമ്മദ് ഷഫീഖ് ബോധവത്കരണ ക്ലാസെടുത്തു.
ജില്ലാ ആശുപത്രി ഇഎന്‍ടി വിഭാഗം ഡോ. രാജു, ഫിസിഷ്യന്‍ ഡോ. നസ്റുദീന്‍, ലേ സെക്രട്ടറി അബ്ദുള്‍ റഷീദ്, നഴ്സിംഗ് സൂപ്രണ്ട് അജിത, ഫാര്‍മസി സ്റ്റോര്‍കീപ്പര്‍ ബിജു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിദ്ദീഖ്, പിആര്‍ഒ നിധീഷ്, ഇഎംഎസ് നഴ്സിംഗ് കോളജ് റെഡ് റിബണ്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ റാം ശങ്കര്‍, ഐസിടിസി കൗണ്‍സിലര്‍ മുഹമ്മദ് ഷഫീഖ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി റെഡ് റിബണ്‍ കാമ്പയിന്, ബോധവത്കരണ ക്ലാസ്, എയ്ഡ്സ് ദിന പ്രതിജ്ഞ, ഇഎംഎസ് നഴ്സിംഗ് കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ്മോബ്, എക്സിബിഷന്, മൈമിംഗ് എന്നിവയും നടന്നു.
പുഴക്കാട്ടിരി: എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് പുഴക്കാട്ടിരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എയ്ഡ്സ് ദിന റാലി നടത്തി. മഞ്ഞളാംകുഴി അലി എംഎല്‍എ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ബാന്‍ഡ് വാദ്യങ്ങളുടെയും ടാബ്ലോ, ഫ്ളാഷ് മോബ് എന്നിവയുടെയും അകമ്പടിയോടെ പുഴക്കാട്ടിരി ടൗണിലൂടെ റാലി നടത്തി.
പെരിന്തല്‍മണ്ണ: ഐഎംഎ പെരിന്തല്‍മണ്ണ, ബ്ലഡ് ബാങ്കുമായി സംയുക്തമായി എയ്ഡ്സ് ദിനം ആചരിച്ചു. പെരിന്തല്‍മണ്ണ പാലിയേറ്റീവ് ഹാളില്‍ നടത്തിയ പരിപാടിയില്‍ നജീബ് കാന്തപുരം എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മികച്ച സന്നദ്ധ രക്തദാന ക്യാമ്പ് സംഘാടകരെ എംഎല്‍എ ഫലകം നല്കി ആദരിച്ചു.
ഡോ. വി.യു. സീതി, ഡോ. കെ.എ. സീതി, ഡോ. നിലാര്‍ മുഹമ്മദ്, ഡോ.കെ.ബി. ജലീല്‍, ഡോ. അബ്ദുള്‍റസാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാന്‍സി നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സന്നദ്ധ രക്ത ദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പ്രവീണ ക്ലാസെടുത്തു.
എടക്കര: വൈഎംസിഎ മലപ്പുറം സബ് റീജിയന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറയില്‍ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മലപ്പുറം ജില്ലാ ചെയര്മാന് ഫാ. മാത്യൂസ് വട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ ചുങ്കത്തറ പ്രസിഡന്റ് ക്യാപ്റ്റന്‍ സി.എ മാത്യു അധ്യക്ഷത വഹിച്ചു. എംപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സജി ജോണ്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. വൈഎംസിഎ ജില്ലാ സെക്രട്ടറി സി.എസ് റെനി, അഡ്വ. ജേക്കബ് ജോണ്‍, ജിയ ജയിക്കബ് എന്നിവര്‍ പ്രസംഗിച്ചു.