പെ​രി​ന്ത​ൽ​മ​ണ്ണ : പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ യൂ​ത്ത് ലീ​ഗ് ക​രി​ങ്കൊ​ടി കാ​ണി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വാ​ർ​ത്ത സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൾ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്ന് ക​രി​ങ്കൊ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രേ ചാ​ടി​യ​ത് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ടി​യി​ലെ​ടു​ത്തു.

മു​ൻ​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​നൈ​സ്, ആ​ലി​പ്പ​റ​മ്പ് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മു, എം​എ​സ്എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി മു​റ​ത്ത് എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ.