മഞ്ചേരി : സമഗ്ര ശിക്ഷ കേരള മഞ്ചേരി ബിആര്‍സി യുടെ കീഴിലെ പൊതു വിദ്യാലയങ്ങളിലെ ഒമ്പതാം ക്ലാസ് അധ്യാപകര്‍ക്ക് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തില്‍ ത്രിദിന ശില്പശാലക്ക് തുടക്കം കുറിച്ചു.
മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. സുനിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റര്‍ എം.പി. സുധീര്‍ ബാബു അധ്യക്ഷനായി. മഞ്ചേരി ബിആര്‍സി ട്രെയിനര്‍മാരായ കെ. ബിന്ദു, കെ. വിശാല്‍ കുമാര്‍ സിആര്‍സിസി ഒ ശബാന പ്രസംഗിച്ചു. കെ അന്‍വര്‍ അലി, ലെസ്നി ലീല വിജോയ്, കെ. ബിന്ദു എന്നിവര്‍ പരിശീലനം നിയന്ത്രിച്ചു.