"പാലൂര്‍ക്കോട്ട പ്രദേശത്തെ ചെങ്കല്‍ ഖനനം നിര്‍ത്തിവയ്ക്കണം’
1374964
Friday, December 1, 2023 7:28 AM IST
പെരിന്തല്‍മണ്ണ: പുഴക്കാട്ടിരി വില്ലേജിലെ കോട്ടുവാട് പാലൂര്‍ക്കോട്ട പ്രദേശത്ത് ആരംഭിച്ച അനധികൃത ചെങ്കല്‍ ഖനനം പ്രദേശവാസികള്‍ക്കു ബുദ്ധിമുട്ടാകുന്നതായി പരാതി.
പാലൂര്ക്കോട്ടയിലെ വ്യവസായ എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ ഇടതുവശത്താണ് കഴിഞ്ഞദിവസം ഖനനം ആരംഭിച്ചിട്ടുള്ളത്. വീടുകളും വ്യവസായ സ്ഥാപനങ്ങളും പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഖനനം നടക്കുന്ന സ്ഥലത്തിനു അമ്പതു മീറ്റര്‍ചുറ്റളവില്‍ അതീവ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഒട്ടേറെയുണ്ട്.
ഇവര്‍ക്കെല്ലാം ചെങ്കല്‍ ഖനനം ദോഷകരമായി ബാധിക്കുന്നു. ഖനനം മൂലം പരിസ്ഥിതി പ്രശ്നവും നേരിടുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണിത്. അതിനാല്‍ അനധികൃത ഖനനം നിര്‍ത്തിവയ്ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ചു പെരിന്തല്‍മണ്ണ തഹസില്‍ദാര്‍, പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ക്കും പരാതി നല്കി.