ഓട്ടോയിടിച്ചു മധ്യവയസ്കന് മരിച്ചു
1374186
Tuesday, November 28, 2023 10:27 PM IST
പുത്തനങ്ങാടി: വൈലോങ്ങരയില്‍ ഓട്ടോയിടിച്ചു മധ്യവയസ്കന് മരിച്ചു. കൂട്ടിലങ്ങാടി പാറടി സ്വദേശിയും അങ്ങാടിപ്പുറം പുത്തനങ്ങാടി മഹല്ലില്‍ വൈലോങ്ങര കിഴക്കേമുക്കില്‍ താമസക്കാരനുമായ മുരിങ്ങേക്കല്‍ മുസ്തഫ (49)യാണ് മരിച്ചത്.
കാഴ്ചപരിമിതി നേരിടുന്നയാളാണ്. ഭാര്യ: പരേതയായ പാതാരി മാളുമ്മ. മക്കള്‍: ലബീബ, ഫാസില്‍, ഉമ്മു ഹബീബ. മരുമകന്: ശിഹാബ് (പുഴക്കാട്ടിരി).