മഹിളാ കോണ്ഗ്രസ് കണ്വൻഷൻ നടത്തി
1339879
Monday, October 2, 2023 1:07 AM IST
നിലന്പൂർ: ക്ലിഫ് ഹൗസിലെ കറുത്തവറ്റുകൾ എടുത്തു മാറ്റാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആദ്യം തയാറാകേണ്ടതെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി.
മഹിളാ കോണ്ഗ്രസ് ബ്ലോക്ക്തല യാത്രയായ ഉത്സാഹിന്റെ ഭാഗമായി മഹിളാ കോണ്ഗ്രസ് നിലന്പൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കണ്വൻഷൻ കോണ്ഗ്രസ് ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മഹിളാ കോണ്ഗ്രസ് നിലന്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷിബ പൂഴിക്കുത്ത് അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്ഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്ന, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷാ സോമൻ, ജില്ലാ പ്രസിഡന്റ് ഷഹർബാനു, ഷേർളി മോൾ തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ കോണ്ഗ്രസ്, മഹിളാ കോണ്ഗ്രസ് നേതാക്കളെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു.