അമൃതം പൊയ്കയിൽ ഹൃദയദിനാചരണം
1339717
Sunday, October 1, 2023 7:47 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അമൃതം പൊയ്കയിൽ ഹൃദയ ദിനാചരണം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഹൃദയത്തെ സംരക്ഷിക്കുന്നതിന് പ്രകൃതിയുമായി ഇണങ്ങി ജീവിക്കണമെന്നും ശുദ്ധമായ വായു, സൂര്യപ്രകാശം, വിഷരഹിതമായ മിത ഭക്ഷണം, ശുദ്ധജലം, കൃത്യമായ വ്യായാമം ഇവയെക്കുറിച്ച് ശക്തമായ ബോധവത്ക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അമൃതംപൊയ്ക പോലുള്ള കുളങ്ങളെ നിത്യവും നീന്തലിന് ഉപയോഗപ്പെടുത്തണമെന്നും ഡിവൈഎസ്പി സൂചിപ്പിച്ചു. അമൃതം ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യനും ഓയിസ്ക ജില്ലാ ചാപ്റ്റർ സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഡോക്ടർമാരായ പി. സുരേന്ദ്രൻ, ഷീബ കൃഷ്ണദാസ്, നീന്തൽ പരിശീലക കെ. നളിനിദേവി എന്നിവർ പ്രസംഗിച്ചു.