മഞ്ചേരി: യുവതി ഭർതൃവീട്ടിൽ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ കുറ്റക്കാരല്ലെന്നു കണ്ട് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഭർത്താവിനെയും വീട്ടുകാരെയും വെറുതെ വിട്ടു. കോട്ടക്കൽ കാവതിക്കുളം നരിമടക്കൽ ഹംസയുടെ മകൾ നഷീദയാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. 2013 ഓഗസ്റ്റ് 28നാണ് സംഭവം.
സംഭവത്തിൽ കോട്ടക്കൽ പോലീസ് നഷീദയുടെ ഭർത്താവ് കുത്തുമാടൻ ഷബീർ, പിതാവ് അബ്ദു, മാതാവ് ബീവി, സഹോദരി സബ്ന എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് ചാർജ് ചെയ്തിരുന്നു. 20 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 24 രേഖകൾ ഹാജരാക്കിയിരുന്നു. ജഡ്ജി എസ്.നസീറയാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടത്. പ്രതികൾക്കു വേണ്ടി അഡ്വ. കെ.എ ജബ്ബാർ ഹാജരായി.