ദളിത് കുടുംബത്തെ വീട്ടിൽ കയറി മർദ്ദിച്ച നാലു യുവാക്കൾക്ക് തടവു ശിക്ഷ
1339713
Sunday, October 1, 2023 7:47 AM IST
മഞ്ചേരി: ദളിത് വിഭാഗത്തിൽപ്പെട്ട കുടുംബത്തെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചതിന് നാലു യുവാക്കളെ മഞ്ചേരി എസ്സി -എസ്ടി സ്പെഷൽ കോടതി ഒന്നര വർഷം തടവിനും 2000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. വാണിയന്പലം ചാത്തംകുളങ്ങര താഹിർ (33), വാണിയന്പലം പുതിയത്ത് സമീജ് (31), പാറക്കുളം തച്ചങ്ങോത്ത് സലാഹുദ്ദീൻ (29), ചെമ്മാനം തച്ചങ്ങോത്ത് മൂന്നാംകോട്ട ജരിയുള്ള (22) എന്നിവരെയാണ് ജഡ്ജി എം.പി ജയരാജ് ശിക്ഷിച്ചത്.
2019 മാർച്ച് ഏഴിന് രാത്രി ഒന്‍പതരയ്ക്കാണ് കേസിനാസ്പദമായ സംഭവം. വണ്ടൂർ നത്തലംകുന്ന് ഏരെപ്പൻ ഗോപിയുടെ ഭാര്യ റീനയാണ് പരാതിക്കാരി. ഗോപിയുടെ ബന്ധു ചാരായ വിൽപ്പന നടത്തുന്നുവെന്നാരോപിച്ചായിരുന്ന മർദ്ദനം. ഗോപിയെ അക്രമിക്കുന്നത് തടയാനെത്തിയ റീനക്കും മാതാവിനും മർദ്ദനമേൽക്കുകയായിരുന്നു.