ഓണപ്പുട ജംഗ്ഷനിലെ ഓവുപാലം തകർച്ചയിൽ; മന്ത്രിക്ക് നിവേദനം നൽകി
1339389
Saturday, September 30, 2023 1:33 AM IST
പുലാമന്തോൾ: പെരിന്തൽമണ്ണ - വളാഞ്ചേരി സംസ്ഥാന പാതയിൽ ഓണപ്പുട ജംഗ്ഷനിൽ ഓവുപാലം പൊട്ടിയതിനാൽ ഗതാഗതം ദുഷ്കരം.
പുലാമന്തോൾ -മൂർക്കനാട് അതിർത്തിയിലുള്ള ഓണപ്പുടയിലെ ഈ പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് തിരുവനന്തപുരത്ത് ഓഫീസിലെത്തി നിവേദനം നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി. സാവിത്രി, ഭരണസമിതി അംഗം ഷിനോസ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.