നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത തൂൺ ഇടിച്ച് തകർത്തു
1339158
Friday, September 29, 2023 1:30 AM IST
കരുവാരക്കുണ്ട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത തൂൺ ഇടിച്ച് തകർത്തു. കരുവാരക്കുണ്ട് പുന്നക്കാട് അങ്ങാടിയിൽ വ്യാഴാഴ്ച്ച രാവിലെ ഏഴിനാണ് അപകടം.
ആർക്കും പരിക്കില്ല തുവൂർ ഭാഗത്ത് നിന്ന് പുന്നക്കാട് മില്ലുംപടിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത കാലിൽ ഇടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ പൊട്ടിയ വൈദ്യുത കാൽ കാറിന് മീതെ വീണു.
കാറിന്റെ മുകൾഭാഗം ഏറെ കുറേ തകർന്ന അവസ്ഥയിലാണ്. കാറിലുണ്ടായിരുന്ന മില്ലുംപടി സ്വദേശി അൽഭുതകരമായാണ് രക്ഷപ്പെട്ടത്.