ജീവിതശൈലി രോഗ നിയന്ത്രണം: സമാപനയോഗവും അനുമോദനവും നടത്തി
1338938
Thursday, September 28, 2023 1:45 AM IST
താഴെക്കോട്: താഴെക്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രി 15 -ാമത് നഴ്സിംഗ് ബാച്ചിന്റെ സഹകരണത്തോടെ ഏഴാം വാർഡിലെ വീടുകളിൽ നടത്തിയ ജീവിത ശൈലി രോഗ നിർണയ പരിപാടിയുടെ സമാപനം സംഘടിപ്പിച്ചു.
ഇതോടൊപ്പം പരിപാടിക്ക് നേതൃത്വം നൽകിയ കുടുംബശ്രീ അംഗങ്ങളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷിജില അധ്യക്ഷയായിരുന്നു.
വാർഡ് മെംബർമാരായ ആന്റണി, ബാലൻ, മെഡിക്കൽ ഓഫീസർ ഡോ. ഷാനവാസ്, നഴ്സിംഗ് ട്യൂട്ടർ സവിത, പ്രേമ, നഴ്സിംഗ് വിദ്യാർഥി പ്രധിനിധി, ഫിലോമിന, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എന്നിവർ പ്രസംഗിച്ചു. മേലാറ്റൂർ ബ്ലോക്ക് ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ ദിനേശ് മുഖ്യപ്രഭാഷണം നടത്തി.