ചൂതാട്ടസംഘത്തെ അറസ്റ്റ് ചെയ്തു
1338935
Thursday, September 28, 2023 1:41 AM IST
മഞ്ചേരി : വാടകക്ക് വീടെടുത്ത് ചീട്ടുകളി നടത്തുന്ന സംഘത്തെ മഞ്ചേരി എസ്ഐ കെ. ബഷീർ അറസ്റ്റ് ചെയ്തു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിൽ ഏഴു പേർ അറസ്റ്റിലായി.
ഇവരിൽ നിന്നു 20,300 രൂപയും കണ്ടെടുത്തു. അറസ്റ്റിലായവർക്കെതിരേ പണം വച്ച് ചീട്ടുകളിച്ചതിന് ചൂതാട്ട നിരോധന നിയമ പ്രകാരം കേസെടുത്തു.
എസ്സിപിഒമാരായ ആർ. ഷിബിൻദാസ്, ടി. നിഷാദ് എന്നിവരും റെയ്ഡ് സംഘത്തിലുണ്ടായിരുന്നു. സംഘത്തിന് ചീട്ടുകളിക്കാനായി സൗകര്യമൊരുക്കി നൽകിയ വീട്ടുടമക്കെതിരേയും നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.