ടർഫ് മൈതാനത്തെ ഡ്രസിംഗ് റൂമിൽ പെരുന്പാന്പ്
1338933
Thursday, September 28, 2023 1:41 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരത്തിലെ ഒരു ഫുട്ബോൾ ടർഫിലെ ഡ്രസിംഗ് റൂമിൽ നിന്നു പെരുന്പാന്പിനെ പിടികൂടി. പന്തു കളിക്കാനെത്തിയ യുവാക്കളാണ് റൂമിനകത്ത് പെരുന്പാന്പിനെ കണ്ടത്.
തുടർന്ന് ടർഫ് ജീവനക്കാർ ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പ്രവർത്തകർ പാന്പിനെ പിടികൂടുകയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും വനം വകുപ്പ് സർപ്പ റെസ്ക്യൂവറുമാരുമായ യൂണിറ്റ് ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഷുഹൈബ് മാട്ടായ എന്നിവരുടെ നേതൃത്വത്തിലാണ് പാന്പിനെ പിടികൂടിയത്.
താലൂക്ക് സെക്രട്ടറി റഹീസ് കുറ്റീരി, യൂണിറ്റ് പ്രവർത്തകരായ സുമേഷ് വലന്പൂർ, ജിൻഷാദ് പൂപ്പലം, ഫാറൂഖ് പൂപ്പലം, ഹുസൻ കക്കൂത്ത് എന്നിവർ പങ്കാളികളായി.