ചെറുകരയിൽ റെയിൽവേ ഗേറ്റ് അടച്ചു; യാത്രക്കാർ ദുരിതത്തിൽ
1338930
Thursday, September 28, 2023 1:41 AM IST
പെരിന്തൽമണ്ണ: ചെറുകരയിൽ അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗേറ്റ് അടച്ചിട്ടതോടെ ദുരിതത്തിലായി യാത്രക്കാർ. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് മൂന്നു ദിവസത്തെ അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗേറ്റ് അടച്ചത്.
ഇതോടെ തിരക്കേറിയ പെരുന്പിലാവ്- നിലന്പൂർ സംസ്ഥാനപാതയിൽ കടന്നുപോകേണ്ട വാഹനങ്ങൾ പുലാമന്തോൾ ഓണപ്പുട വഴിയും ചീരട്ടാമല -പരിയാപുരം -അങ്ങാടിപ്പുറം വഴിയും തിരിച്ചുവിട്ടു.
ഇതുമൂലം അങ്ങാടിപ്പുറത്തും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിദ്യാർഥികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞു.
പെരിന്തൽമണ്ണയിൽ നിന്നു പട്ടാന്പിയിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ ചെറുകരയിൽ ആളെ ഇറക്കി തിരിച്ചു പോകുന്ന രീതിയിലും പട്ടാന്പിയിൽ നിന്നു പെരിന്തൽമണ്ണയിലേക്ക് വരുന്ന വാഹനങ്ങൾ ചെറുകരയിൽ ആളെ ഇറക്കി തിരിച്ചുപോകുന്ന രീതിയിലുമാണ് ഗതാഗത ക്രമീകരണം.
ഇതോടെ യാത്രക്കാർ ചെറുകരയിൽ ഇറങ്ങി റെയിൽവേ ട്രാക്ക് മുറിച്ചുകടന്നു മറുഭാഗത്ത് നിന്നു ബസിൽ യാത്ര തുടരേണ്ട അവസ്ഥയാണ്