റോഡരികിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു
1338610
Wednesday, September 27, 2023 1:21 AM IST
പെരിന്തൽമണ്ണ: ദേശീയ എൻഎസ്എസ് ദിനത്തിന്റെ ഭാഗമായി മജ്ലിസ് പോളിടെക്നിക്കിലെ വോളണ്ടിയർമാരും പുലാമന്തോൾ ഗ്രാമപഞ്ചായത്തും കൊളത്തൂർ ജനമൈത്രി പോലീസും സംയുക്തമായി ഓണപ്പുട അടിവാരം മുതൽ മാലാപറന്പ് ചോല വരെയുള്ള ഭാഗങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
ഇതിന്റെ ഉദ്ഘാടനം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു. കൊളത്തൂർ സിഐ പ്രതീഷ്കുമാർ, എസ്ഐ ജസ്റ്റിൻ, വാർഡ് മെംബർ ഷിനോസ് ജോസഫ് എന്നിവർ പങ്കെടുത്തു.