ആനമങ്ങാട്: കുഴിയിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി.
മണ്ണാങ്കയത്ത് ഷാജി മഞ്ചേരി പുരക്കലിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് ഇന്നലെ വൈകുന്നേരം നാലിനു പതിനഞ്ചടിയോളം താഴ്ചയുള്ള അപകടാവസ്ഥയിലുള്ള കുഴിയിൽ വീണത്.
തുടർന്നു 200 കിലോ തൂക്കം വരുന്ന വളർത്തുപോത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സജുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ്, സുജിത്ത്, ഉമ്മർ, ഹോം ഗാർഡുമാരായ ബാബുരാജ്, ഷുക്കൂർ, ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.