വധശ്രമക്കേസിൽ രണ്ടു പേർ അറസ്റ്റിൽ
1338352
Tuesday, September 26, 2023 12:28 AM IST
പൂക്കോട്ടുംപാടം: വർക്ക്ഷോപ്പ് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പൂക്കോട്ടുംപാടം തട്ടിയേക്കൽ മുപ്ര മുസമ്മിൽ(34), പൂക്കോട്ടുംപാടം തട്ടിയേക്കൽ പരേറ്റ് മുഹമ്മദ് ഷാഫി(29) എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബൈക്ക് നന്നാക്കിയതിന്റെ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ് വർക്ക്ഷോപ്പ് ജീവനക്കാരനായ പാട്ടക്കരിന്പ് സ്വദേശി കരുവാരപ്പറ്റ നികേഷിനെ മാന്പറ്റയിലെ വർക്ക്ഷോപ്പിൽ വച്ച് ഇവർ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
തുടർന്ന് ഒളിവിൽ പോയ പ്രതികളെ നിലന്പൂരിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വധ ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം എസ്ഐമാരായ പി. ജയകൃഷ്ണൻ,സതീശ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ കെ. ജാവിദ്, സി. വിഷ്ണു, സിയാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.