എൽഎസ്എസ്-യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു
1338351
Tuesday, September 26, 2023 12:27 AM IST
പെരിന്തൽമണ്ണ: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ജേതാക്കളായ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വിദ്യാർഥികളെ "ക്രിയ’ വിദ്യാഭ്യാസ പദ്ധതി അനുമോദിച്ചു.
നജീബ് കാന്തപുരം എംഎൽഎ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് "ക്രിയ’. സ്കോളർഷിപ്പ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ക്രിയ പ്രത്യേക പരിശീലനം നൽകിയിരുന്നു.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്നു എൽഎസ്എസ് വിഭാഗത്തിൽ ജേതാക്കളായ 263 വിദ്യാർഥികളെയും യുഎസ്എസ് വിഭാഗത്തിൽ ജേതാക്കളായ 83 വിദ്യാർഥികളെയുമാണ് അനുമോദിച്ചത്.
പെരിന്തൽമണ്ണ ഷിഫ കണ്വൻഷൻ സെന്ററിൽ നടന്ന അനുമോദന ചടങ്ങ് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ എഇഒ കെ. സ്രാജുട്ടി അധ്യക്ഷത വഹിച്ചു. എച്ച്എം ഫോറം കണ്‍വീനർ അസീസ്, എൻ.എം. ഫസൽ വാരിസ് എന്നിവർ പ്രസംഗിച്ചു.