അനുമോദനവും യാത്രയയപ്പും നൽകി
1337957
Sunday, September 24, 2023 12:51 AM IST
മലപ്പുറം: മലപ്പുറം ഡോട്ട് അക്കാഡമിയിൽ പരിശീലനം നേടി കേന്ദ്രസർക്കാരിന്റെ വിവിധ സായുധ സേനകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അനുമോദന ചടങ്ങും യാത്രയയപ്പും മലപ്പുറം ടൗണ്‍ഹാളിൽ പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ്
ഒ. സഹദേവൻ, കൗണ്‍സിലർ സുഹൈൽ ഇടവഴിക്കൽ, ഹാരിസ് ആമിയൻ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർമാരായ ബിജു വില്ലോടി, ഷിജു.ടി.കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. ഡോട്ട് അക്കാഡമിയിൽ പരിശീലനം നേടിയ 22 പേർക്കാണ് സെലക്ഷൻ ലഭിച്ചത്.