പെരിന്തൽമണ്ണ നഗരസഭ ബ്യൂട്ടി സ്പോട്ടുകൾക്കുള്ള ലോഗോ പ്രകാശനം ചെയ്തു
1337450
Friday, September 22, 2023 2:48 AM IST
പെരിന്തൽമണ്ണ: നഗരസഭ നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ബ്യൂട്ടി സ്പോട്ട് പദ്ധതിയുടെ ലോഗോ പ്രകാശനം സബ് കളക്ടർ ശ്രീധന്യ നിർവഹിച്ചു.
ചെയർമാൻ പി. ഷാജി, വൈസ് ചെയർമാൻ എ. നസീറ ടീച്ചർ, നഗരസഭ സെക്രട്ടറി ജി. മിത്രൻ, ഹെൽത്ത് സൂപ്പർവൈസർ വത്സൻ, ജഐച്ച്ഐ ഡീനു, കൗണ്‍സിലർ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.
നഗരസഭയിലെ 34 വാർഡുകളിലും ഓരോ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് വാർഡ് കൗണ്‍സിലർ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെയും നഗര പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിലുമായി സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
കൃത്യമായ സംരക്ഷണവും പരിപാലനവും ആവശ്യമായി വരുന്ന ഇത്തരം മനോഹര സ്ഥലങ്ങൾ പൊതുജനങ്ങൾക്ക് ഒഴിവ് സമയങ്ങൾ ചെലവഴിക്കുന്നതിനും ആനന്ദകരമാക്കുന്നതിനും ഉപകാരപ്രദമാകുന്ന തരത്തിൽ ഏകീകൃതമായ ലോഗോ കൂടി ഉൾപെടുത്തിയാണ് നിർമ്മിക്കുക.