പോക്സോ കേസിൽ 66 കാരന് അഞ്ചുവർഷം തടവും 500 രൂപ പിഴയും
1337445
Friday, September 22, 2023 2:46 AM IST
നിലന്പൂർ: പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവർഷം സാധാരണ തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പാതിരിപ്പാടം പൊട്ടൻതരിപ്പയിലെ മുണ്ടോടൻ സുലൈമാനാ (66) ണ് നിലന്പൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്.
11 വയസ് മാത്രം പ്രായുള്ള പരാതിക്കാരൻ ആയ ആണ്‍കുട്ടിയെ വീട് പണിക്കു വന്ന പ്രതി സുലൈമാൻ 2022 ജനുവരി രണ്ടിന് ലൈംഗിക അതിക്രമത്തിനു ഇരയാക്കിയതിന് എടക്കര പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്.
പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. പോക്സോ വകുപ്പുകളിൽ ശിക്ഷിച്ചിട്ടുള്ളതിനാൽ ഐപിസി വകുപ്പിൽ പ്രത്യേകം ശിക്ഷിച്ചിട്ടില്ല. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി.
ജഡ്ജ് കെ.പി. ജോയി ആണ് ശിക്ഷ വിധിച്ചത്. നിലന്പൂർ സബ് ഇൻസ്പെക്ടർമാർ ആയിരുന്ന വി. അമീറലി, രാമദാസ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി.
പ്രോസിക്യൂഷൻ ലൈസണ്‍ വിഭാഗത്തിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സി. ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.