ബാലമിത്ര 2.0 നഗരസഭാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു
1337442
Friday, September 22, 2023 2:46 AM IST
പെരിന്തൽമണ്ണ: നവംബർ 30 വരെ നടക്കുന്ന ബാലമിത്ര 2.0 പരിപാടിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭ കോണ്‍ഫറൻസ് ഹാളിൽ നഗരസഭാതല ഉദ്ഘാടനവും സ്കൂൾ നോഡൽ അധ്യാപകർ, അങ്കണവാടി ടീച്ചർ എന്നിവർക്ക് പരിശീലനവും നൽകി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അന്പിളി മനോജ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷ വഹിച്ചു.
ജില്ലാ ആശുപത്രി പീഡിയാട്രിക് കണ്‍സൾട്ടന്റ് ഡോ.ബിജു തയ്യിൽ വിഷയാവതരണം നടത്തി. നഗരസഭ സെക്രട്ടറി ജി. മിത്രൻ, ഹെൽത്ത് സൂപ്പർവൈസർ വത്സൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദിഖ്, ജെ.പി.എച്ച്.എൻ ചിത്ര, ജില്ലാ ആശുപത്രി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽകുമാർ, ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.