രക്തദാന ക്യാന്പ് നടത്തി
1337438
Friday, September 22, 2023 2:46 AM IST
നിലന്പൂർ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി രക്തദാന ക്യാന്പ് നടത്തി.
ക്യാന്പിലെ ആദ്യത്തെ രക്ത ദാതാവായ എൻഎസ്എസ് വോളണ്ടിയർ ഷാനിഫിനെ പൊന്നാട അണിയിച്ചുകൊണ്ട് പി.വി. അൻവർ ഉദ്ഘാടനം നിർവഹിച്ചു. മന്പാട് എംഇഎസ് കോളജിലാണ് എൻഎസ്എസ് 1982-ൽ ആദ്യമായിരക്ത ദാനത്തിന് തുടക്കം കുറിച്ചതെന്നും എംഎൽഎ പറഞ്ഞു.
നിലന്പൂർ ഗവ. മാനവേദൻ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ നേതൃത്വം നൽകി വീടില്ലാത്ത ഒരു കുടുംബത്തിന് വീട് നിർമിച്ച് നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, സ്ഥിരംസിമിതി അധ്യക്ഷൻ സ്കറിയ കിനാംതോപ്പിൽ, കൗണ്സിലർ റഹ്മത്ത് ചുള്ളിയിൽ, പിടിഎ പ്രസിഡന്റ് വേട്ടേക്കോടൻ ഷംസീർ അലി, നിലന്പൂർ ജില്ലാ ആശുപത്രി രക്ത ബാങ്കിന്റെ ചുമതലയുള്ള ഡോ. പ്രവീണ, എംടിഎ പ്രസിഡന്റ് പ്രഭ, പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ. സ്മിത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.ജി. ലീനാ കുമാരി, വൊളണ്ടിയർ ലീഡർമാരായ നേഹ ഹൈറിൻ, റിഷിൻ ഷാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏറനാട് താലൂക്ക് ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടനയുമായി സഹകരിച്ചായിരുന്നു ക്യാന്പ് നടത്തിയത്. നിലന്പൂർ താലൂക്ക് ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് ആണ് രക്തദാനം നടത്തിയത്. 72 പേർ രക്തദാന ക്യാന്പിൽ പങ്കെടുത്തു.
കഴിഞ്ഞവർഷം കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിലെ രക്ത ബാങ്കിലേക്ക് ആയിരുന്നു രക്തദാന ക്യാന്പിലൂടെ രക്തദാനം നൽകിയത്.