ജീവിതശൈലി രോഗ നിയന്ത്രണം: വീടുകളിലെത്തി പരിശോധന നടത്തി
1337240
Thursday, September 21, 2023 7:31 AM IST
താഴെക്കോട്: നവംബർ 14 ലോക ഡയബറ്റിക് ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ ഒരു വാർഡിലെ 30 വയസിനു മുകളിൽ പ്രായമായവരെ സ്ക്രീൻ ചെയ്യണമെന്ന നിർദേശത്തെത്തുടർന്നു താഴെക്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ വീടുകളിൽ കുടുംബാരോഗ്യകേന്ദ്രത്തോടൊപ്പം പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി നഴ്സിംഗ് വിദ്യാർഥികൾ പരിശോധന നടത്തി. പ്രമേഹം, പ്രഷർ എന്നി പരിശോധനകളാണ് നടത്തിയത്.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് സോഫിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷിജില മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അച്ചിപ്ര മുസ്തഫ, വാർഡ് മെംബർമാരായ ഫാറൂഖ്, ബാലൻ, ഫിലോമിന, പബ്ലിക് ഹെൽത്ത് നഴ്സ് ഫാത്തിമ സുഹറ എന്നിവർ പ്രസംഗിച്ചു. എഒഇ മെഡിക്കൽ ഓഫീസർ ഡോ. ഷാനവാസ് വിഷയം അവതരിപ്പിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, ശ്യാംലാൽ, അമാനത്ത് എന്നിവർ നേതൃത്വം നൽകി.