പൂർവ വിദ്യാർഥികൾക്കായി സാഹിത്യ മത്സരം
1337239
Thursday, September 21, 2023 7:29 AM IST
പെരിന്തൽമണ്ണ: നൂറാം വാർഷികമാഘോഷിക്കുന്ന ചെറുകര എയുപി സ്കൂൾ, ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായിപൂർവ വിദ്യാർഥികൾക്കായി സാഹിത്യരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കഥാ, കവിതാ, ലേഖന മത്സരങ്ങളാണ് നടത്തുന്നത്. കഥയ്ക്കും കവിതയ്ക്കും വിഷയവും വൈപുല്യവും ബാധകമല്ല. ലേഖന മത്സരത്തിന്റെ വിഷയം വിദ്യാഭ്യാസ മേഖല ഇന്ന്, ഇന്നലെ, നാളെ എന്നതാണ്. ലേഖനം എ- ഫോർ പേപ്പറിന്റെ ആറു പുറത്തിൽ (ആറ് പേജ് കൈയഴുത്ത് പ്രതിയിൽ) കവിയാൻ പാടില്ല. നേരത്തെ പ്രസിദ്ധീകരിച്ച രചനകൾ സ്വീകാര്യമല്ല. ഓക്ടോബർ 20 നുശേഷം ലഭിക്കുന്ന രചനകൾ പരിഗണിക്കില്ല. രചനയുടെ അവസാന പേജിൽ മത്സരാർഥിയുടെ ഒപ്പും പേരും വിലാസവും ഫോണ് നന്പറും രേഖപ്പെടുത്തണം. മറ്റു സ്ഥലങ്ങളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് അയോഗ്യതയാണ്. പേജിന്റെ ഒരു വശത്തു മാത്രമേ എഴുതാൻ പാടുള്ളു. രചനയോടോപ്പം മത്സരാർഥിയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ വേണം. രചനകൾ ഹാർഡ് കോപ്പിയായോ താഴെ പറയുന്ന വിലാസത്തിലോ പിഡിഎഫ് ആയി ഇ-മെയിലിലോ ഒക്ടോബർ 20നകം ലഭിക്കണം. തെരഞ്ഞെടുക്കുന്ന രചനകൾ ശതാബ്ദി സ്മരണികയിൽ പ്രസിദ്ധീകരിക്കുവാൻ സ്മരണിക കമ്മിറ്റിയ്ക്ക് അവകാശം ഉണ്ടായിരിക്കും. രചനകൾ അയക്കേണ്ട വിലാസം കെ.പി പ്രസീത ടീച്ചർ, എയുപി സ്കൂൾ ചെറുകര, മലപ്പുറം ജില്ല. 679340. ഇ മെയിൽ. [email protected]