കാട്ടാന കൃഷി നശിപ്പിച്ചു
1337236
Thursday, September 21, 2023 7:29 AM IST
എടക്കര: മൂത്തേടം പാലാങ്കരയിൽ തൂക്ക് ഫെൻസിഗ് തകർത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വ്യാപക കൃഷി നാശം വരുത്തി.
പാലാങ്കര പനന്പള്ളിയിൽ ഏബ്രഹാമിന്റെ വീടിനോട് ചേർന്നു രണ്ടു തെങ്ങും അറുപതോളം നേന്ത്രവാഴകളുമാണ് കാട്ടാന നശിപ്പിച്ചത്. മാസങ്ങൾക്ക് മുന്പ് ഇവരുടെ വീടിന്റെ ഗേറ്റ് ആന തകർത്തിരുന്നു. കല്ലേതോട് വനാതിർത്തിയിൽ ആറുമാസം മുന്പ് വനംവകുപ്പ് സ്ഥാപിച്ച തൂക്ക് ഫെൻസിംഗാണ് ആന തകർത്തത്. കാട്ടാനകൾക്ക് മുന്നിൽ തൂക്ക് ഫെൻസിംഗും പ്രായോഗികമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.