ജി​ല്ലാ അ​ത്‌​ല​റ്റി​ക്ക് ‌ചാ​ന്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി
Thursday, September 21, 2023 7:29 AM IST
തേ​ഞ്ഞി​പ്പ​ലം : ര​ണ്ടു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക്ക് ചാ​ന്പ്യ​ൻ​ഷി​പ്പ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ആ​രം​ഭി​ച്ചു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ട് അ​ണ്ട​ർ 14 മ​ത്സ​ര​ത്തി​ൽ കെ​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് ആ​ല​ത്തി​യൂ​രി​ലെ ഷ​ഹ​ബാ​സ് 11.85 മീ​റ്റ​ർ എ​റി​ഞ്ഞ് പു​തി​യ റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ- 14 ഷോ​ട്ട്പു​ട്ടി​ൽ കാ​വ​നൂ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ കെ.​പി. ഫാ​ത്തി​മ ഹി​ബ, അ​ണ്ട​ർ18, 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മേ​ലാ​റ്റൂ​ർ ആ​ർ​എം​എ​ച്ച്എ​സ്എ​സി​ലെ കെ. ​അ​ഞ്ജ​ലി, അ​ണ്ട​ർ18 800 മീ​റ്റ​റി​ൽ കാ​വ​നൂ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ ര​ഷ ഫാ​ത്തി​മ, അ​ണ്ട​ർ18 ഹൈ​ജം​പി​ൽ ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ലെ വി.​പി. ഹ​രി​പ്രി​യ എ​ന്നി​വ​ർ സ്വ​ർ​ണം നേ​ടി. അ​ണ്ട​ർ 18 ഡി​സ്ക​സ്ത്രോ​യി​ൽ കാ​വ​നൂ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ തു​ള​സി 27.96 മീ​റ്റ​റി​ൽ പു​തി​യ മീ​റ്റ് റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ20​ൽ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ലെ ആ​ർ. രേ​വ​തി 13.39 സെ​ക്ക​ൻ​ഡി​ൽ പു​തി​യ മീ​റ്റ് റി​ക്കാ​ർ​ഡ് കു​റി​ച്ചു.
പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ20 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ താ​നൂ​ർ കൈ​റോ​സ് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ എം. ​സ​ഞ്ജി​ന സ​ജി​ത്, അ​ണ്ട​ർ20 5000 മീ​റ്റ​റി​ൽ കാ​വ​നൂ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ കെ.​പി. ശ്രീ​തു, അ​ണ്ട​ർ20 ഹൈ​ജം​പി​ൽ ആ​ല​ത്തി​യൂ​ർ കെ​എ​ച്ച്എം​എ​ച്ച്എ​സി​ലെ സി. ​ഹൃ​ദ്യ, അ​ണ്ട​ർ20 ജാ​വ​ലി​ൻ​ത്രോ​യി​ൽ ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ന്‍റെ അ​തു​ല്യ എ​ന്നി​വ​രും സ്വ​ർ​ണം നേ​ടി ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ18 ലോം​ഗ്ജം​പി​ൽ ആ​ല​ത്തി​യൂ​ർ കെ​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ മു​ഹ​മ്മ​ദ് ആ​സി​ൽ 6.76 മീ​റ്റ​റി​ൽ പു​തി​യ മീ​റ്റ് റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ18 800 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ താ​നൂ​ർ കൈ​റോ​സ് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ ആ​ന​ന്ദ്, അ​ണ്ട​ർ20 10000 മീ​റ്റ​റി​ൽ ഒ​ഴു​കൂ​ർ ക്ര​സ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ എ​ൻ.​അ​ഭി​ജി​ത്, അ​ണ്ട​ർ20 ഹൈ​ജം​പി​ൽ മേ​ലാ​റ്റൂ​ർ ആ​ർ​എം​എ​ച്ച്എ​സ്എ​സി​ലെ എ.​മു​ഹ​മ്മ​ദ് ആ​ദി​ൽ, അ​ണ്ട​ർ16 800 മീ​റ്റ​റി​ൽ ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ലെ കെ.​ജെ ഹ​രി​കൃ​ഷ്ണ എ​ന്നി​വ​ർ സ്വ​ർ​ണം നേ​ടി. പു​രു​ഷ​ൻ​മാ​രു​ടെ അ​ണ്ട​ർ20 ജാ​വ​ലി​ൻ​ത്രോ​യി​ൽ ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ലെ ടി.​സി. ആ​സി​ഫ് 51.94 മീ​റ്റ​റി​ൽ പു​തി​യ മീ​റ്റ് റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു. മീ​റ്റ് ഇ​ന്നു സ​മാ​പി​ക്കും.