മങ്കട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മങ്കട യൂണിറ്റ് 39-മത് വാർഷിക സമ്മേളനം മങ്കട സ്വാഗത് ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ ഒന്പതിന് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കടന്നമണ്ണ പതാക ഉയർത്തി. മേഖലാ പ്രസിഡന്റ് ഉണ്ണി ശോഭ ഉദ്ഘാടനം ചെയ്തു. പ്രദീപ് കടന്നമണ്ണ അധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി സുനീഷ് ഷിയോറ സംഘടനാ റിപ്പോർട്ടും, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശികുമാർ മങ്കട മുഖ്യ പ്രഭാഷണവും നടത്തി. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി കെ.എം. നിസ്സാമും വരവ് ചെലവ് കണക്ക് കെ.കെ. ഷമീർ അവതരിപ്പിച്ചു. മേഖലാ ട്രഷറർ റാഫി ചുണ്ടന്പറ്റ, മേഖലാ എക്സിക്യൂട്ടീവ് അംഗം കെ.എം. ഷിഹാബ്, അങ്ങാടിപ്പുറം യൂണിറ്റ് നിയുക്ത പ്രസിഡന്റ് റോയ് റോയൽ, പി.പി. നാരായണൻ, നയന മുരളി, മുനീർ മങ്കട, യൂണിറ്റ് ട്രഷറർ മുരളി നക്ഷത്ര എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രദീപ് കടന്നമണ്ണ (പ്രസിഡന്റ്), മുനീർ മങ്കട (വൈസ് പ്രസിഡന്റ്), കെ.എം. നിസാം (സെക്രട്ടറി), കെ.കെ ഷമീർ (ജോ. സെക്രട്ടറി),മുരളിനക്ഷത്ര (ട്രഷറർ), സജീർ റിഫ (പിആർഒ), ശശികുമാർ മങ്കട, കെ.എം. ഷിഹാബ്, പി.കെ. റഹീന (മേഖലാ കമ്മിറ്റി ) എന്നിവരെ തെരഞ്ഞെടുത്തു.