ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു
1336858
Wednesday, September 20, 2023 2:13 AM IST
എടക്കര: അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂത്തേടം നെല്ലിക്കുത്ത് താളിയിൽ നൗഫൽ ആദില ഷെരിൽ ദന്പതികളുടെ മകൻ മുഹമ്മദ് നസ്വിൻ (ഒന്നര) ആണ് മരിച്ചത്. തിങ്കൾ രാത്രി പത്തോടെയാണ് സംഭവം.
വീട്ടിൽ കളിച്ച് കൊണ്ടിരിന്ന കുട്ടി മാതാപിതാക്കൾ കാണാതെ അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ വീഴുകയായിരുന്നു. അൽപം കഴിഞ്ഞാണ് കണ്ടത്. ഉടൻ തന്നെ എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം പെരുങ്കൊല്ലന്പാറ ജുമാ മസ്ജിദിൽ കബറടക്കി. സഹോദരി: നഷ്ഫാ ഫാത്തിമ.