കാണാതായ വയോധികനെ പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
1336857
Wednesday, September 20, 2023 2:13 AM IST
മലപ്പുറം: മക്കരപ്പറന്പ് വടക്കേകുളന്പിൽ തിങ്കളാഴ്ച വൈകിട്ട് മുതൽ വീട്ടിൽ നിന്നും കാണാതായ വയോധികനെ മരിച്ചു നിലയിൽ സമീപത്തെ പഞ്ചായത്ത് കിണറ്റിൽ കണ്ടെത്തി. മക്കരപ്പറന്പ് വടക്കേകുളന്പ് സ്വദേശി ചോലന്പാറ ഹുസൈൻ (72) നെയാണ് ചൊവ്വാഴ്ച രാവിലെ മലപ്പുറം അഗ്നി രക്ഷാ സേന കിണറിൽ നടത്തിയ തരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
25 അടിയോളം വെള്ളമുണ്ടായിരുന്ന കിണറിന്റെ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ ഹുസൈനെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ സമീപത്തെ കിണറിനടുത്ത് ചെരുപ്പ് കണ്ടെത്തിയതോടെ നാട്ടുകാർ മലപ്പുറം ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. പ്രദീപ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.കെ. നിഷാന്ത്, കെ.സി. മുഹമ്മദ് ഫാരിസ്, അബ്ദുൽ ജബ്ബാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സി. രജീഷ്, ഹോം ഗാർഡ് പി. രാജേഷ് തുടങ്ങിയവർ തെരച്ചിലിൽ പങ്കെടുത്തു.