തലക്ക് ക്ഷതമേറ്റ് ചികിത്സയിലായിരുന്ന ആറ് വയസുകാരൻ മരിച്ചു
1336856
Wednesday, September 20, 2023 2:13 AM IST
എടക്കര: വീടിനുളളിൽ കളിക്കുന്നതിനിടെ വീണ് തലക്ക് ക്ഷതമേറ്റ് ചികിത്സയിലായിരുന്ന ആറ് വയസുകാരൻ മരിച്ചു. മണിമൂളി രണ്ടാംപാടം പുന്നപ്പാല ജംഷാദിന്റെ മകൻ ഹസിൻ സയാൻ ആണ് മരിച്ചത്. മണിമൂളി സികെഎൽപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച വീട്ടിൽ കളിച്ചുക്കൊണ്ടിരിക്കെ തലയടിച്ച് വീഴുകയായിരുന്നു.
വഴിക്കടവ് സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. തിങ്കളാഴ്ച തലക്ക് വേദന അനുഭവപ്പെട്ടതോടെ നിലന്പൂർ ജില്ല ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ ചൊവാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം രാത്രി വരക്കുളം വലിയ ജുമാമസ്ജിദിൽ കബറടക്കി. മാതാവ്: ഹസ്മിന. സഹോദരി: ഹസ്സാ സഫറിൻ.