സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു
1336855
Wednesday, September 20, 2023 2:13 AM IST
നിലന്പൂർ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്പോൾ കുഴഞ്ഞു വീണു മരിച്ചു. വടപുറം വള്ളിക്കെട്ട് അങ്കണവാടിക്ക് സമീപം താമസിക്കുന്ന ചാലുങ്കൽ മത്തായിയുടെ മകൻ ജിജി (ഏബ്രഹാം-48) മരിച്ചത്.
കുഴഞ്ഞു വീണ ഇയാളെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലന്പൂർ ഇആർഎഫ് യൂണിറ്റ് അംഗമാണ്. മാതാവ്: അമ്മിണി. സഹോദരങ്ങൾ: പരേതനായി ജയ്മോൻ, ബാബു. സംസ്കാരം ഇന്ന് മൂന്നിന് വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.