പിഎംഎവൈ ലൈഫ് ഭവന പദ്ധതി; 79 ഗുണഭോക്താക്കൾ കൂടി കരാർ ഒപ്പുവച്ചു
1301218
Friday, June 9, 2023 12:27 AM IST
മഞ്ചേരി: നഗരസഭയിലെ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയിലെ ഏഴ്, എട്ട്, ഒന്പത് ഡിപിആറിൽ ഉൾപ്പെട്ട 79 ഗുണഭോക്താക്കളുമായി നഗരസഭ കരാർ ഒപ്പുവെച്ചു. ഇതിനായി കൗണ്സിൽ ഹാളിൽ പ്രത്യേകം എഗ്രിമെന്റ് ക്യാന്പ് സംഘടിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. മൂന്ന് ഡിപിആറുകളിലായി 159 പേരാണ് കരാർ വയ്ക്കാനുണ്ടായിരുന്നത്. ഒന്പതാം ഡിപിആറിൽ 200 പേർ കരാർ വയ്ക്കാനുള്ളത്.
ഇതിൽ 100 പേരുമായി നേരത്തെ കരാർ വച്ചിരുന്നു. ഒന്പത് ഡിപിആറുകളിലായി ഇതുവരെ 2393 പേർക്കാണ് വീട് അനുവദിച്ചത്. ഇതിൽ 1724 വീടുകൾ പൂർത്തീകരിച്ചു. കൗണ്സിൽ ഹാളിൽ നടന്ന ക്യാന്പ് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, ടി.എം.നാസർ, ജസീനാബി അലി, സി. സക്കീന, നഗരസഭ സെക്രട്ടറി എച്ച്. സിമി, പിഎംഎവൈ സോഷ്യൽ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ് വി.മുഹമ്മിസ് എന്നിവർ സംസാരിച്ചു.