അക്കാദമി ഫോർ സിവിൽ സർവീസസ് പ്രവേശനപരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷൻ
1301209
Friday, June 9, 2023 12:27 AM IST
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയവിദ്യാഭ്യാസ പദ്ധതിയുടെയും മുദ്ര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും കീഴിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിലെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ 10നു രാവിലെ 9.30 മുതൽ ഒരു മണി വരെ നടക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ഡൽഹി, ലക്ഷദ്വീപ് എന്നീ ആറു കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
വിവിധകേന്ദ്രങ്ങളിലായി മൂവായിരത്തോളം പേർ പ്രവേശന പരീക്ഷ എഴുതും. യോഗ്യത നേടുന്നവർക്കായി ഇന്റർവ്യൂ നടത്തും. തുടർന്നാണ് പ്രവേശന നടപടികൾ സ്വീകരിക്കുക. ആദ്യ 100 റാങ്കിൽ ഇടം നേടുന്നവർ 100 ശതമാനം സ്കോളർഷിപ്പിന് അർഹരായിരിക്കും. തുടർന്നുള്ള 200 പേർക്ക് 50 ശതമാനം സ്കോളർഷിപ്പോടെ പ്രവേശനം നൽകും. നേരത്തെ അപേക്ഷ സമർപ്പിക്കുകയും ഹാൾ ടിക്കറ്റ് ലഭിക്കുകയും ചെയ്തവർക്ക് പുറമെ സ്പോട്ട് രജിസ്ട്രേഷനിലൂടെയും പരീക്ഷ എഴുതുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് അക്കാദമി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 6235 577 577 എന്ന നന്പറിൽ ബന്ധപ്പെടണം.
66-മത് ദേശീയ സ്കൂൾ മേളയിൽ
മാറ്റുരയ്ക്കാൻ പ്രസന്റേഷനും
പെരിന്തൽമണ്ണ: ഭോപ്പാലിൽ നടക്കുന്ന അറുപത്തിയാറാമത് ദേശീയ സ്കൂൾ കായികമേളയിൽ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ ദിയ കെ.ക്രോസ് കണ്ട്രി വിഭാഗത്തിൽ മത്സരിക്കുന്നു. കോടങ്ങാടൻ വീട്ടിൽ കുഞ്ഞാലു-സെലീന ദന്പതികളുടെ മകളാണ്. നിതാ ഫാത്തിമയും മുഹമ്മദ് അൻഷിദും സഹോദരങ്ങളാണ്. കായിക അധ്യാപകൻ സാം വർഗീസിന്റെ കീഴിൽ കഴിഞ്ഞ ഒന്നര വർഷമായി പരിശീലനം നടത്തിവരികയാണ് താരം. സംസ്ഥാനതലത്തിൽ ഉൾപ്പെടെ പല മത്സരങ്ങളിലും ഈ കായികതാരം മികവ് തെളിയിച്ചിട്ടുണ്ട്.