വെ​ള്ളി​ല ചോ​ഴി​പാ​ലം എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Monday, June 5, 2023 12:08 AM IST
മ​ങ്ക​ട : മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ല ചോ​ഴി​പാ​ലം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ചു. ഡി​സൈ​നും ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും പൂ​ർ​ത്തി​യാ​ക്കി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ബ​ജ​റ്റി​ൽ ടോ​ക്ക​ണ്‍ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഡി​സൈ​ൻ ആ​സ്പ​ദ​മാ​ക്കി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പാ​ലം ന​വീ​ക​രി​ക്കു​ന്ന​തി​നു ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്നു എം​എ​ൽ​എ അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ​ക​രീം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​സ്ക​ർ​അ​ലി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷെ​രീ​ഫ് ചു​ണ്ട​യി, ബ്ലോ​ക്ക് മെം​ബ​ർ ശ​റ​ഫു​ദീ​ൻ, വാ​ർ​ഡ് മെം​ബ​ർ ബി​ജി​ഷ, പി​ഡ​ബ്ല്യൂ​ഡി ബ്രി​ഡ്ജ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​ആ​ർ ജി​തി​ൻ (അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ), ടി. ​രാ​ജേ​ഷ് (ഓ​വ​ർ​സി​യ​ർ), ര​ജി​ത​ദാ​സ് (ഓ​വ​ർ​സി​യ​ർ)​തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.