പ്രഭാത നമസ്കാരം കഴിഞ്ഞു പോകവെ ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചു
1298583
Tuesday, May 30, 2023 10:31 PM IST
മഞ്ചേരി : പ്രഭാത നമസ്കാരം കഴിഞ്ഞ് മസ്ജിദിൽ നിന്നു വീട്ടിലേക്കു നടന്നുപോവുകയായിരുന്ന ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചു. ചെട്ടിയങ്ങാടിയിൽ താമസിക്കുന്ന മഞ്ചേരി ചന്തക്കുന്ന് മച്ചിങ്ങൽ ഷൗക്കത്തലി (60)യാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ മഞ്ചേരി നെല്ലിപ്പറന്പിനും ചെട്ടിയങ്ങാടിക്കും ഇടയിലായിരുന്നു അപകടം. ഉടൻ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി നിത്യമാർക്കറ്റിലെ പഴയകാല ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: പാത്തുമ്മ. മക്കൾ : നൗഫൽ, നസ്റുദ്ദീൻ, നിഷാന. മരുമകൻ : ഷാഫി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റുമോർട്ടത്തിനും പോലീസ് നടപടികൾക്കും ശേഷം വൈകീട്ടോടെ ചെരണി ജുമാമസ്ജിദിൽ കബറടക്കും.