പെരിന്തൽമണ്ണ:എംഎസ്എഫ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി ’സ്നേഹാദരം’ എന്ന പേരിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പെരിന്തൽമണ്ണ മണ്ഡലം പരിധിയിലെ 600 ൽപരം വിദ്യാർഥികൾ ഉപഹാരം ഏറ്റുവാങ്ങി. ആയിഷ കോംപ്ലക്സിൽ നടന്ന പരിപാടി നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് ഹഫാർ കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത്, മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ ഷൗക്കത്ത് നാലകത്ത്, സി.ബഷീർ, സുബൈർ, നാലകത്ത് ബഷീർ, പി.ടി സക്കീർ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദീഖ് വാഫി,സെക്രട്ടറി കെ.എം ഫത്താഹ്, ട്രഷറർ വി.ടി ശരീഫ്, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി കെ.പി ഫാറൂഖ്, ജില്ലാ എംഎസ്എഫ് സെക്രട്ടറി പി.ടി മുറത്ത്്, മണ്ഡലം എംഎസ്എഫ് ഭാരവാഹികളായ നബീൽ വട്ടപറന്പ്, ഷാഫി കെ.വി അമ്മിനിക്കാട്, ഷിജാസ് നാലകത്ത്, റാഷിദ് കരിന്പന, വാസിൽ ഏലംകുളം, റമീസ് വളപുരം,എം.എ സൽമാൻ എന്നിവർ പ്രസംഗിച്ചു.