മഞ്ചേരി കച്ചേരിപ്പടിയിൽ മരക്കൊന്പ് പൊട്ടി വീണു
1298151
Monday, May 29, 2023 12:02 AM IST
മഞ്ചേരി: കച്ചേരിപ്പടിയിൽ മരക്കൊന്പ് പൊട്ടി വീണു അപകടം. കോടതിവളപ്പിലെ പൂമരത്തിന്റെ കൊന്പാണ് അപ്രതീക്ഷിതമായി പൊട്ടി റോഡിനു കുറുകെ വീണത്. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് പൊട്ടി. വൈദ്യുതി ലൈനും പൊട്ടി വീണു. ബസ് സ്റ്റോപിനും കേടുപറ്റി. ഇതോടെ മലപ്പുറം റോഡിൽ ഗാതഗതം തടസപ്പെട്ടു. ഏറെ തിരക്കുള്ള ഈ റോഡിൽ ഇതേസമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടത്തിൽപ്പെട്ടില്ല.
സിവിൽ സ്റ്റേഷൻ, കോടതി എന്നിവിടങ്ങളിലേക്ക് വരുന്നവർ ഉൾപ്പെടെയുള്ളവർ പരിസരങ്ങളിൽ ഉണ്ടാകാറുണ്ട്. മരക്കൊന്പിന്റെ ഭാഗങ്ങൾ കടയുടെ മുകളിലേക്കു വീണു ഓട് പൊട്ടിവീണാണ് കാറിന്റെ ചില്ല് തകർന്നത്. മഞ്ചേരി അഗ്നിരക്ഷ സേനയെത്തി മരം മുറിച്ചു മാറ്റി ഗതാഗത യോഗ്യമാക്കി.