മഞ്ചേരി: മഞ്ചേരിയിലെ സീനിയർ അഭിഭാഷകരായിരുന്ന അഡ്വ. കെ. രാജേന്ദ്രന്റെയും അഡ്വ. കെ.എ.ഡി നന്പൂതിരിപ്പാടിന്റെയും സ്മരണാർഥം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, മഞ്ചേരി ബാർ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന രണ്ടാമത് ഓൾ ഇന്ത്യ ഇന്റർബാർ ഷട്ടിൽ ടൂർണമെന്റിൽ ഷിമോഗ ബാർ അസോസിയേഷൻ കർണാടകയുടെ കെ.എസ് സുനിൽ, കെ.ആർ കൃഷ്ണാനന്ദ എന്നിവർ ചാന്പ്യൻമാരായി. മഞ്ചേരി ജില്ലാ ബാർ അസോസിയേഷന്റെ യു.എ അമീർ, അബീ കൂത്രാട്ട് എന്നിവർ രണ്ടാംസ്ഥാനം നേടി.
സമാപന സമ്മേളനം മഞ്ചേരി എംഎൽഎ അഡ്വ.യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നടത്തി. അഡ്വ. എം. രാജേഷ് അധ്യക്ഷനായിരുന്നു. അഡീഷണൽ ജില്ലാ ജഡ്ജി എസ്.നസീറ മുഖ്യാതിഥിയായിരുന്നു. അഡ്വ. സി. ശ്രീധരൻനായർ, ജില്ലാ ജഡ്ജിമാരായ കെ. രാജേഷ്, ആർ. മധു, എസ്. സൂരജ്, ടി.പി അനിൽ, അഡ്വ.കെ.വി സാബു, അഡ്വ. പി. ശ്രീനിവാസൻ, അഡ്വ. സി. വാസു എന്നിവർ പ്രസംഗിച്ചു. വിജയിച്ച ഷിമോഗ ബാർ അസോസിയേഷൻ ടീമുമായി ആർ.മധു, ടി.പി അനിൽ എന്നീ ജില്ലാ ജഡ്ജിമാരുടെ ടീം സൗഹൃദ മത്സരം നടത്തി. ഷിമോഗ ബാർ അസോസിയേഷന്റെ കെ.എസ് സുനിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.