ഐആർബി കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു
1298044
Sunday, May 28, 2023 10:29 PM IST
നിലന്പൂർ: ഇന്ത്യൻ റിസർവ് ബറ്റലിയൻ (ഐആർബി) സ്പെഷൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആന്റി മാവോയിസ്റ്റ് സ്പെഷൽ സ്ക്വാഡ് കമാൻഡോ തിരുവനന്തപുരം സ്വദേശി റാസിയാണ് (33) മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ സഹപ്രവർത്തകരോടൊപ്പം നിലന്പൂർ എംഎസ്പി ക്യാന്പിന് താഴെ ചാലിയാർ പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു.
സ്ഥിരമായി പുഴയിൽ നീന്താറുള്ള പോലീസ് കമാൻഡോകൾ പതിവുപോല നീന്തുന്നതിനിടയിൽ റാസി ചാലിയാർപുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം പാങ്ങോട് എസ്എൻ വില്ലയിൽ ഷാജിയുടെ മകനാണ് റാസി. മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.