ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു
1297746
Saturday, May 27, 2023 10:29 PM IST
തിരൂരങ്ങാടി: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. ചെമ്മാട് സി.കെ നഗറിലെ മാതാവിന്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. കുട്ടിക്ക് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അബദ്ധത്തിൽ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കരുതുന്നു. മാതാവ് : അനീസ. സഹോദരങ്ങൾ: മുഹമ്മദ് അഹ് നഫ്, ഫാത്വിമ നസ.