വിദ്യാഭ്യാസ സംരക്ഷണ സമിതി ജാഥകൾ ജില്ലയിൽ പ്രയാണം തുടരുന്നു
1297611
Saturday, May 27, 2023 12:21 AM IST
മലപ്പുറം: ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലുള്ള 17 കാൽനടജാഥകൾ സമാപിച്ചു. പാഠപുസ്തകങ്ങൾ വർഗീയവത്ക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ ശക്തമായ പ്രതിരോധം തീർക്കാൻ ജാഥകൾ ജനങ്ങളെ ആഹ്വാനം ചെയ്തു.
ഇതിന്റെ തുടർച്ചയായി 17 കാൽനടജാഥകൾ കൂടി ഇന്നു ഉദ്ഘാടനം ചെയ്ത് നാളെ പര്യടനം ആരംഭിക്കും. സി.പിമുഹമ്മദ്കുഞ്ഞി (പൊന്നാനി ബിയ്യം), ആർ.കെ. ബിനു (എടപ്പാൾ വട്ടംകുളം), സുരേഷ് കൊളശേരി (കടുങ്ങാത്തുകുണ്ട്), അഡ്വ.പി.ഹംസകുട്ടി(ആലിശേരിവെട്ടം), രാജേഷ് പുതുക്കാട് (താനൂർ മഞ്ഞളാൻപടി), ജംഷീദലി എടക്കര (വേങ്ങര), കെ.വി ശ്രീജേഷ് (വാഴക്കാട്), ഇർഷാദ് പുൽപ്പറ്റ (പുക്കൊളത്തൂർ), പി. പരമേശ്വരൻ (കാവനൂർ), ബിഗേഷ് ഉണ്ണിയാൻ (എളംകൂർ ചാരങ്കാവ്), ഷെബിർ (നിലന്പൂർ അകന്പാടം), ഇ. ലിനീഷ് (തിരുവാലി), വെള്ളൂരാൻ ഹനീഫ (അരിക്കണ്ടംപാക്ക്), വി.ശശികുമാർ (പെരിന്തൽമണ്ണ ആലിപ്പറന്പ്), ഡോ.കെ.കെ.ദാമോദരൻ (വെങ്ങാട്), ടി.കെ.എഷാഫി (കൂരിയാട്), കെ. ബദറുന്നീസ (നിലന്പൂർ ചന്തക്കുന്ന്) എന്നിവർ ജാഥകൾ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സദസുകൾക്ക് കഐസ്ടിഎ ജില്ലാസെക്രട്ടറി ടി. രത്നാകരൻ, പ്രസിഡന്റ് അജിത്ത്ലുക്ക്, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരികുമാരൻതന്പി,ആക്ട് പ്രസിഡന്റ് ഡോ.വസുമതി, കാലിക്കട്ട് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജോയിന്റ് സെക്രട്ടറി ഇ.കെ അബ്ദുറഹീം, ബാലസംഘം ജില്ലാ പ്രസിഡന്റ് അഭിനവ്, എകെപിസിടിഎ ജില്ലാ സെക്രട്ടറി ഡോ.സന്തോഷ് വള്ളിക്കാട്, എകെജിസിടി ജില്ലാ സെക്രട്ടറി ഡോ.പി.സി ഉദയകുമാർ, ഷക്കീല, പി.അജിത്കുമാർ, പി.എ. ഗോപാലകൃഷ്ണൻ, ഡോ. എസ്. സഞ്ജയ്, ഡോ. നമീർ എന്നിവർ നേതൃത്വം നൽകി.