ആദിവാസി ഭൂസമരം 16-ാം ദിവസം
1297385
Friday, May 26, 2023 12:32 AM IST
നിലന്പൂർ: നിലന്പൂർ ഐടിഡിപി ഓഫീസിന് മുന്നിലെ ആദിവാസി കൂട്ടായ്മയുടെ ഭൂസമരം പതിനാറാം ദിവസത്തിൽ. സമര കൂട്ടായ്മ നേതാവ് ബിന്ദു വൈലാശ്ശേരിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ നിലന്പൂർ ജില്ലാ ആശുപത്രി ആർഎംഒ ഡോ. ബഹാവുദ്ദീൻ സമര പന്തലിലെത്തി ബിന്ദുവിനെ പരിശോധിച്ചു. തുടർന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പ് വരുത്തി.
കഴിഞ്ഞ 10 മുതൽ സമര പന്തലിൽ നിരാഹാര, ഉപവാസ സമരങ്ങൾ നടത്തി വരികയായിരുന്നു ബിന്ദു.
ജില്ലാ കളക്ടർ ബുധനാഴ്ച്ച രാത്രി നിലന്പൂർ ഐടിഡിപി ഓഫീസിലെത്തി രണ്ട് മണിക്കൂർ ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. നിലന്പൂർ ഐടിഡിപി ഓഫീസിന് മുന്നിൽ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്ത് കഴിച്ചു കൊണ്ടുള്ള സമരമാണ് തുടരുന്നത്. സമരം ഒത്തുതീർപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികതർ.