ആത്മഹത്യാ ഭീഷണി മുഴക്കിയ അതിഥി തൊഴിലാളിയെ അനുനയിപ്പിച്ച് കീഴ്പ്പെടുത്തി
1296892
Wednesday, May 24, 2023 12:16 AM IST
കരുവാരക്കുണ്ട് : ആത്മഹത്യാഭീഷണി മുഴക്കിയ അതിഥി തൊഴിലാളിയെ അനുനയിപ്പിച്ച് കീഴ്പ്പെടുത്തി. പുൽവെട്ട കരിങ്കത്തോണിയിൽ ഇന്നലെ രാത്രിയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പുൽവെട്ട സ്വദേശി ചാത്തോലി മുഹമ്മദ് മുസ്തഫയുടെ വാടക കെട്ടിടത്തിൽ താമസിക്കുന്ന ബംഗാൾ സ്വദേശി രാം കൊനാരയാണ് കൂടെയുള്ളവർ പരിഹസിച്ചു എന്ന കാരണത്താൽ കെട്ടിടത്തിനു മുകളിൽ കയറി ചാടാൻ ശ്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ, അരവിന്ദാക്ഷൻ, സിപിഒ അഫ്സൽ ബാബു എന്നിവരും ചേർന്ന് ബലം പ്രയോഗിച്ച് യുവാവിനെ താഴെയിറക്കുകയായിരുന്നു. മുന്പ് മദ്യപിച്ചിരുന്ന ഇയാൾ മദ്യപാനം നിർത്തിയതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളാണ് സംഭവത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. കൂടെയുള്ള സഹോദരൻ മംഗൾ കോനാര ഇയാളെ ഇന്നു നാട്ടിലേക്ക് അയക്കുമെന്നു അറിയിച്ചിട്ടുണ്ട്.