"റിഥം - 2023’ ഡോക്ടർമാർക്കു പരിശീലനവും ബോധവത്കരണവും
1296884
Wednesday, May 24, 2023 12:16 AM IST
പെരിന്തൽമണ്ണ: ജൂണിയർ ഡോക്ടർമാർക്കുളള പരിശീലനവും ലീഡേഴ്സ് ട്രെയിനിംഗും ബോധവത്ക്കരണ ക്ലാസുകളും ഉൾപ്പെട്ട "റിഥം - 2023’ പെരിന്തൽമണ്ണ ഐഎംഎ ഹാളിൽ സംഘടിപ്പിച്ചു.
സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഡോ. കമറുദീൻ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ അജു വർഗീസ് വിശിഷ്ടാതിഥിയായിരുന്നു. ബെസ്റ്റ് പാരിസ് 2023 സൈക്ലിംഗ് എൻഡുറൻസ് വിജയി ഡോ.ഷഹീൻബിൻ ഹമീദിനെ ചടങ്ങിൽ ആദരിച്ചു. ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഷാജി ഗഫൂർ, സെക്രട്ടറി ഡോ.കെ ബി.ജലീൽ, ഡോക്ടർമാരായ എം.ഇ സുഗതൻ, സ്വപ്ന എസ്. കുമാർ, വി.യു സീതി, എ.വി ജയകൃഷ്ണൻ, പി.എൻ അജിത, കൊച്ചു എസ്. മണി, അശോക് വത്സല, പി. സജീവ്കുമാർ, കെ.ബി വിവേക്, അസീൻ കബീർ, മുഹമ്മദ് ആഷിക് എന്നിവർ പ്രസംഗിച്ചു. ജെഡിഎൻ നോർത്ത് സോണ്‍ ഫെസ്റ്റിൽ നൂറിലേറെ ജൂണിയർ ഡോക്ടർമാർ പങ്കെടുത്തു.