പെരിന്തൽമണ്ണ: പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന വികസനം ലക്ഷ്യമാക്കി കിഫ്ബിയുടെ മൂന്നു കോടി 90 ലക്ഷം രൂപ ധനസഹായത്തോടെ പെരിന്തൽമണ്ണ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായികം, വഖഫ്, ഹജ്ജ്, ന്യൂനപക്ഷക്ഷേമം വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ പി.ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.നസീറ, അന്പിളി മനോജ്, മുണ്ടുമ്മൽ ഹനീഫ, ഉണ്ണികൃഷ്ണൻ, കൗണ്‍സിലർമാരായ ഹുസൈന നാസർ, മൻസൂർ നെച്ചിയിൽ, സക്കീന സൈദ്, എം.എം സക്കീർ, എ.കെ നാസർ, വിദ്യകിരണം കോ-ഓർഡിനേറ്റർ എം.മണി, നഗരസഭ സെക്രട്ടറി ജി. മിത്രൻ, ബിപിസി ജയൻ, പ്രിൻസിപ്പൽമാരായ കെ.വി ഫൗസിയ, രജീവ് ബേസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ അനീസ, ആബിദ, പിടിഎ പ്രസിഡന്റ് കിനാതിയിൽ സാലിഹ് എന്നിവർ പ്രസംഗിച്ചു.