കെപിഎസ്ടിഎ പ്രതിഷേധിച്ചു
1283285
Saturday, April 1, 2023 11:24 PM IST
മലപ്പുറം: വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി സർക്കാർ നടത്തുന്ന വഞ്ചനാപരമായ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. പിഎസ്സി നിയമനം നേടിയ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള തീരുമാനം അധ്യാപകരോടുള്ള കടുത്ത വഞ്ചനയാണെന്നും ശന്പള കുടിശികയും ലീവ് സറണ്ടറും പിഎഫിൽ ലയിപ്പിക്കാനുള്ള തീരുമാനം മരവിപ്പിക്കുകയും ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം അണ് എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിഷേധ ധർണ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി മനോജ്കുമാർ, സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ.ഗോപകുമാർ, ഷൈൻ പി.ജോസ്, വി.കെ ഷഫീഖ്,ജില്ലാ ഭാരവാഹികളായ വി. രഞ്ജിത്, സി.പി.ഷറഫുദീൻ, എം.പി. മുഹമ്മദ്, സുബോധ് പി.ജോസഫ്, കെ. രാജു, അബ്ദുള്ള പരപ്പനങ്ങാടി എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.ഹാരിസ് ബാബു, രാജീവ് അരീക്കോട്, ദീപ്തി മങ്കട എന്നിവർ നേതൃത്വം നൽകി.